Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Air Pollution

ലോകത്ത് ഏറ്റവും മലിനമായ നഗരം യുപിയിൽ, മലിനമായ രാജ്യം പാക്കിസ്ഥാൻ

ന്യൂഡൽഹി: വായു മലിനീകരണത്തിന്‍റെ തോത് കണക്കാക്കി സ്വിസ് കമ്പനി ഐക്യു എയർ നടത്തിയ പഠനത്തിൽ ലോകത്തിൽ ഏറ്റവും മലിനമായ രാജ്യം പാക്കിസ്ഥാൻ ആണെന്നു റിപ്പോർട്ട്. മലിനീകരണത്തിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനമാണ്. 2025ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ സൂക്ഷ്മ കണികകളുടെ (പി.എം 2.5) സാന്നിധ്യം വിലയിരുത്തിയാണ് പട്ടിക തയാറാക്കിയത്.

ഈ മാനദണ്ഡം വായുവിലെ 2.5 മൈക്രോൺ വ്യാസമോ അതിൽ താഴെയോ ഉള്ള സൂക്ഷ്മ കണികകളുടെ അളവിനെ അടിസ്ഥാനമാക്കിയാണ്. ആരോഗ്യകരമായ വായു ഗുണനിലവാരത്തിനായി ലോകാരോഗ്യസംഘടന നിർദേശിക്കുന്ന PM2.5 ശരാശരി അളവ് ഒരു ഘനമീറ്ററിന് 5 മൈക്രോഗ്രാമിൽ കൂടുതൽ ആയിരിക്കരുത്. എന്നാൽ, പാകിസ്ഥാനിൽ ഇത് 67.3 മൈക്രോഗ്രാം ആയിരുന്നു.

യുപി നഗരം

യുപിയിലെ ലോനി ലോകത്തിലെതന്നെ ഏറ്റവും മലിനമായ നഗരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 143 രാജ്യങ്ങളിലെ നഗരങ്ങളും 9,446 നിരീക്ഷണ കേന്ദ്രങ്ങളുമാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാനു പിന്നാലെ ബംഗ്ലാദേശ്, താജ്ക്കിസ്ഥാൻ, ഛാഡ്, കോംഗോ എന്നിവയാണ് മലിനീകരണത്തിൽ മുന്നിൽ.

വായു ഗുണനിലവാരം മോശമായ നഗരങ്ങളിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളും ഇടംപിടിച്ചു. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാനം എന്ന പേരുദോഷം തുടർച്ചയായ എട്ടാം വർഷവും ഡൽഹിക്കാണ്.

ഏറ്റവും മലിനമായ പത്തു നഗരങ്ങളിൽ അഞ്ചെണ്ണം ഇന്ത്യയിലാണ്. ലോനി, ഭൈർണിഘട്, ഡൽഹി, ഗാസിയാബാദ്, ഉല എന്നിവയാണ് മലിനീകരണത്തിൽ മുന്നിലുള്ള നഗരങ്ങൾ. അതേസമയം, ലോകത്ത് ഏറ്റവും മലിനമായ 25 നഗരങ്ങളിൽ 23 നഗരങ്ങളും ഇന്ത്യ, പാകിസ്ഥാൻ, ചൈന എന്നിവിടങ്ങളിലാണ്. ഇതിൽ നാലിൽ മൂന്നും ഇന്ത്യയിലാണെന്നു റിപ്പോർട്ട് പറയുന്നു.

22 ഇരട്ടി കൂടുതൽ

യുപിയിലെ ലോനി നഗരത്തിലെ മലിനീകരണ നില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർധിച്ചു. ലോകാരോഗ്യ സംഘടന നിർദേശിച്ച നിലവാരത്തിന്‍റെ 22 ഇരട്ടിയിലേറെയാണ് ഇവിടെ മലിനീകരണമെന്നാണ് റിപ്പോർട്ട് പറയുന്നത്.

സ്വിറ്റ്സർലാൻഡിലെ വായു ഗുണനിലവാര നിരീക്ഷണ സ്ഥാപനമായ IQAir ചൊവ്വാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ, WHO നിർദേശിച്ച പരിധിക്കു താഴെ ശരാശരി സൂക്ഷ്മ കണികാ മലിനീകരണം നിലനിർത്താൻ കഴിഞ്ഞത് വെറും 13 രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും മാത്രമാണ്. എന്നാൽ, 2024ൽ ഇത് ഏഴായിരുന്നു എന്നതിനാൽ ഈ വർഷം പുരോഗതിയുണ്ട്
ഐക്യു എയർ 143 രാജ്യങ്ങൾ, മേഖലകൾ, പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 9,446 നഗരങ്ങളിൽ നിന്നുള്ള ഡാറ്റയാണ് ശേഖരിച്ചത്. മൊത്തത്തിൽ നിരീക്ഷിച്ച 143 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 130 പ്രദേശങ്ങൾക്കു ലോകാരോഗ്യ സംഘടന (WHO) നിർദേശിച്ച മാനദണ്ഡം പാലിക്കാൻ കഴിഞ്ഞില്ല.

നേരത്തെയുള്ള പ്രസവങ്ങൾക്ക് (premature births) പ്രധാന കാരണങ്ങളിലൊന്നായി ഈ വായുമലിനീകരണം കണക്കാക്കപ്പെടുന്നു. കൂടാതെ ദീർഘകാലം ഇവിടെ കഴിയേണ്ടി വരുന്നവർക്ക് ഡിമെൻഷ്യ, പാർക്കിൻസൺസ്, ആൽസ്ഹൈമേഴ്സ് എന്നിവ പോലുള്ള നാഡീവ്യൂഹ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്.

National

ഡ​ൽ​ഹി​യി​ൽ വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു; ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും, വ​ർ​ക്ക് ഫ്രം ​ഹോ​മും പ​രി​ഗ​ണ​ന​യി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക 400 ന് ​മു​ക​ളി​ലെ​ത്തി. 39 വാ​യു ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ൽ 14 എ​ണ്ണ​ത്തി​ലും വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക 400 ന് ​മു​ക​ളി​ലാ​ണ്.

വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ചു. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം.

ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നാ​യി ത​ട​സ​മി​ല്ലാ​തെ വൈ​ദ്യു​തി വി​ത​ര​ണം ഉ​റ​പ്പാ​ക്കും. തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. വാ​യു മ​ലി​നീ​ക​ര​ണം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യാ​ൽ വ​ർ​ക്ക് ഫ്രം ​ഹോ​മും പ​രി​ഗ​ണ​ന​യി​ലാ​ണ്.

National

മരണവായു!ഡ​ൽ​ഹി​യി​ൽ ഏ​ഴി​ലൊ​രു മ​ര​ണ​വും വാ​യു​മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെട്ടത്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ 2023ലു​​​ണ്ടാ​​​യ ഏ​​​​ഴി​​​​ലൊ​​​​രു മ​​​​ര​​​​ണ​​​​ത്തി​​​​നും കാ​​​​ര​​​​ണം വാ​​​​യു​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പ​​​​ഠ​​​​നം. ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഹെ​​​​ൽ​​​​ത്ത് മെ​​​​ട്രി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​വാ​​​​ലു​​​​വേ​​​​ഷ​​​​ൻ പു​​​​റ​​​​ത്തു​​​​വി​​​​ട്ട ഡാ​​​​റ്റ​​​​യി​​​​ലാ​​​​ണ് ഈ ​​​​വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ഡാ​​​​റ്റ പ്ര​​​​കാ​​​​രം വാ​​​​യു​​​​വി​​​​ലെ സൂ​​​​ക്ഷ്മ​​​​ക​​​​ണി​​​​ക​​​​ക​​​​ളു​​​​ടെ (പി​​​​എം) മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം മൂ​​​​ലം ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ 17,188 മ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് 2023ൽ ​​​​ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ആ ​​​​വ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ ആ​​​​കെ മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഏ​​​​ക​​​​ദേ​​​​ശം 15 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ ഏ​​​​ഴി​​​​ലൊ​​​​രു മ​​​​ര​​​​ണ​​​​വും വി​​​​ഷ​​​​മ​​​​യ​​​​മാ​​​​യ വാ​​​​യു​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണെ​​​​ന്നാ​​​​ണ് ഈ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.


ഉ​​​​യ​​​​ർ​​​​ന്ന ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം, പ്ര​​​​മേ​​​​ഹം, ഉ​​​​യ​​​​ർ​​​​ന്ന കൊ​​​​ള​​​​സ്ട്രോ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ സാം​​​​ക്ര​​​​മി​​​​കേ​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​ണു ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ വാ​​​​യു​​​​വെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. 2023ലെ ​​​​ആ​​​​കെ മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ 12.5 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന സി​​​​സ്റ്റോ​​​​ളി​​​​ക് ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം മൂ​​​​ല​​​​മാ​​​​യ​​​​പ്പോ​​​​ൾ (14,874 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ) പ്ര​​​​മേ​​​​ഹം മൂ​​​​ല​​​​മു​​​​ണ്ടാ​​​​യ മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ശ​​​​ത​​​​മാ​​​​നം ഒ​​​​ന്പ​​​​താ​​​​ണ് (10,653 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ). ഇ​​​​തേ വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന കൊ​​​​ള​​​​സ്ട്രോ​​​​ൾ 7,267 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​മി​​​​ത ശ​​​​രീ​​​​ര​​​​ഭാ​​​​രം (ബി​​​​എം​​​​ഐ) 6,698 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും കാ​​​​ര​​​​ണ​​​​മാ​​​​യി.


വാ​​​​യു​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ 2018ൽ 15,786 ​​​​ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട​​​​ത്തു​​​​നി​​​​ന്നാ​​​​ണ് 2023ൽ 17,000​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് ഡാ​​​​റ്റ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്. വാ​​​​യു​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം ഹ്ര​​​​സ്വ കാ​​​​ല​​​​യ​​​​ള​​​​വി​​​​ലും ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ലും ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ലും മ​​​​റ്റു ശ​​​​രീ​​​​ര​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ലും പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നും ഇ​​​​ത് കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യെ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും വി​​​​ദ​​​​ഗ്ധ​​​​ർ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

National

വായു മലിനീകരണം; ഡൽഹിയിൽ നാലിൽ മൂന്ന് വീടുകൾ അസുഖബാധിതം

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണം മൂ​​​ലം നാ​​​ലി​​​ൽ മൂ​​​ന്നു വീ​​​ടു​​​ക​​​ളി​​​ൽ ഒ​​​രാ​​​ളെ​​​ങ്കി​​​ലും അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​മാ​​​യ​​​താ​​​യി സ​​​ർ​​​വേ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ദേ​​​ശീ​​​യ​​​ ത​​​ല​​​സ്ഥാ​​​ന പ്ര​​​ദേ​​​ശ​​​ത്ത് 75 ശ​​​ത​​​മാ​​​നം വീ​​​ടു​​​ക​​​ളി​​​ലും ഒ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു.

ശ്വാ​​​സ​​​കോ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​പു​​​റ​​​മെ കാ​​​ഴ്ച​​​യെ​​​യും അ​​​ന്ത​​​രീ​​​ക്ഷ​​​മ​​​ലി​​​നീ​​​ക​​​ര​​​ണം ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ഡ​​​ൽ​​​ഹി​​​യി​​​ലെ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​ര സൂ​​​ചി​​​ക (എ​​​ക്യു​​​ഐ) ഇ​​​ന്ന​​​ലെ 400നും 500​​​നും ഇ​​​ട​​​യി​​​ൽ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്നു. വാ​​​യു​​​വി​​​ലെ സൂ​​​ക്ഷ്മ ക​​​ണി​​​ക​​​ക​​​ളു​​​ടെ (പി​​​എം 2) അ​​​ള​​​വ് മീ​​​റ്റ​​​റി​​​ൽ 350 ഗ്രാം ​​​വ​​​രെ​​​യെ​​​ത്തി. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന നി​​​ർ​​​ദേ​​​ശി​​​ച്ച സു​​​ര​​​ക്ഷി​​​ത​​​ പ​​​രി​​​ധി​​​യേ​​​ക്കാ​​​ൾ പ​​​ത്തി​​​ര​​​ട്ടി കൂ​​​ടു​​​ത​​​ലാ​​​ണി​​​ത്.

എ​​​ല്ലാ വ​​​ർ​​​ഷ​​​വും ഈ ​​​സീ​​​സ​​​ണി​​​ൽ ശ്വ​​​സ​​​നം​​​ത​​​ന്നെ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​കു​​​ന്ന ന​​​ഗ​​​ര​​​മാ​​​യി ദേ​​​ശീ​​​യ ​​​ത​​​ല​​​സ്ഥാ​​​നം മാ​​​റി​​​യി​​​ട്ടും കാ​​​ര്യ​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളി​​​ല്ല. ക്ലൗ​​​ഡ് സീ​​​ഡിം​​​ഗി​​​ലൂ​​​ടെ കൃ​​​ത്രി​​​മമ​​​ഴ പെ​​​യ്യി​​​ക്കാ​​​നു​​​ള്ള പ​​​രീ​​​ക്ഷ​​​ണ​​​വും പ്ര​​​തീ​​​ക്ഷി​​​ച്ച​​​തു​​​പോ​​​ലെ വി​​​ജ​​​യി​​​ച്ചി​​​ല്ല.

ഹൃ​​​ദ്‌​​​രോ​​​ഗ​​​ ബാ​​​ധ​​​യ്ക്കും വി​​​ഷ​​​വാ​​​ത​​​ക​​​ങ്ങ​​​ൾ കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​താ​​​യും പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ണ്ടെ​​​ത്തി. ആ​​​സ്ത്്മ അ​​​ട​​​ക്ക​​​മു​​​ള്ള ശ്വാ​​​സ​​​രോ​​​ഗ​​​മു​​​ള്ള​​​വ​​​ർ ക​​​ഴി​​​യു​​​മെ​​​ങ്കി​​​ൽ ഒ​​​രു മാ​​​സ​​​ത്തേ​​​ക്കെ​​​ങ്കി​​​ലും ഡ​​​ൽ​​​ഹി വി​​​ട്ടു താ​​​ര​​​ത​​​മ്യേ​​​ന ശു​​​ദ്ധ​​​വാ​​​യു കി​​​ട്ടു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കോ മ​​​ല​​​യോ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കോ മാ​​​റി താ​​​മ​​​സി​​​ക്ക​​​ണ​​​മെ​​​ന്ന് ശ്വാ​​​സ​​​രോ​​​ഗ വി​​​ദ​​​ഗ്‌​​​ധ​​​ർ (പ​​​ൾ​​​മ​​​ണ​​​റി, ക്രി​​​ട്ടി​​​ക്ക​​​ൽ കെ​​​യ​​​ർ ആ​​​ൻ​​​ഡ് സ്ലീ​​​പ് മെ​​​ഡി​​​സി​​​ൻ) നി​​​ർ​​​ദേ​​​ശി​​​ച്ചു.

ശ്വാ​​​സ​​​കോ​​​ശ രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ പു​​​റ​​​മെ ടൈ​​​ഫോ​​​യി​​​ഡ്, മ​​​ഞ്ഞ​​​പ്പി​​​ത്തം തു​​​ട​​​ങ്ങി​​​യ​​​വ​​​യും പ​​​നി അ​​​ട​​​ക്ക​​​മു​​​ള്ള വൈ​​​റ​​​ൽ രോ​​​ഗ​​​ങ്ങ​​​ളും ഡ​​​ൽ​​​ഹി​​​യി​​​ൽ വ്യാ​​​പി​​​ക്കു​​​ന്ന​​​തും പ്ര​​​ശ്ന​​​മാ​​​യി​​​ട്ടു​​​ണ്ട്. കു​​​ഞ്ഞു​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ ശ്വാ​​​സം മു​​​ട്ടി​​​ക്കു​​​ന്ന ഡ​​​ൽ​​​ഹി​​​യി​​​ലെ മ​​​ലി​​​ന​​​വാ​​​യു ഇ​​​ന്ന​​​ലെ​​​യും അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ലാ​​​ണ്.

നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ശ്വ​​​സ​​​ന​​​ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ, പ​​​നി, ശ​​​രീ​​​ര​​​വേ​​​ദ​​​ന എ​​​ന്നി​​​വ ത​​​ല​​​സ്ഥാ​​​ന​​​ത്ത് വ​​​ള​​​രെ കൂ​​​ടു​​​ത​​​ൽ പേ​​​രെ ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ച്ച്3 എ​​​ൻ2 ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ​​​യും മ​​​റ്റു വൈ​​​റ​​​ൽ രോ​​​ഗ​​​ങ്ങ​​​ളും അ​​​ണു​​​ബാ​​​ധ​​​ക​​​ളും വ്യാ​​​പ​​​ക​​​മാ​​​യു​​​ണ്ട്. വി​​​ട്ടു​​​മാ​​​റാ​​​ത്ത ചു​​​മ​​​യും പ​​​നി​​​യും മു​​​ത​​​ൽ തൊ​​​ണ്ട​​​വേ​​​ദ​​​ന, ക്ഷീ​​​ണം വ​​​രെ​​​യു​​​ള്ള ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ള്ള​​​വ​​​രു​​​ടെ എ​​​ണ്ണം കു​​​ത്ത​​​നേ ഉ​​​യ​​​ർ​​​ന്നു.

കു​​​ട്ടി​​​ക​​​ളെ​​​യും പ്രാ​​​യ​​​മാ​​​യ​​​വ​​​രെ​​​യും മു​​​ൻ​​​കാ​​​ല രോ​​​ഗാ​​​വ​​​സ്ഥ​​​യു​​​ള്ള​​​വ​​​രെ​​​യും വൈ​​​റ​​​സ് രോ​​​ഗ​​​ങ്ങ​​​ളും ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ബാ​​​ധി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ക​​​മ്യൂ​​​ണി​​​റ്റി പ്ലാ​​​റ്റ്ഫോ​​​മാ​​​യ ലോ​​​ക്ക​​​ൽ സ​​​ർ​​​ക്കി​​​ൾ​​​സി​​​ന്‍റെ പു​​​തി​​​യ സ​​​ർ​​​വേ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഡ​​​ൽ​​​ഹി, ഗു​​​രു​​​ഗ്രാം, നോ​​​യി​​​ഡ, ഫ​​​രീ​​​ദാ​​​ബാ​​​ദ്, ഗാ​​​സി​​​യാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ 15,000ത്തി​​​ല​​​ധി​​​കം പേ​​​രെ നേ​​​രി​​​ട്ടു ക​​​ണ്ടാ​​​ണു സ​​​ർ​​​വേ ന​​​ട​​​ത്തി​​​യ​​​ത്. സെ​​​പ്റ്റം​​​ബ​​​റി​​​ൽ 56 ശ​​​ത​​​മാ​​​നം വീ​​​ടു​​​ക​​​ളി​​​ൽ രോ​​​ഗാ​​​വ​​​സ്ഥ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച 75 ശ​​​ത​​​മാ​​​നം വീ​​​ടു​​​ക​​​ളാ​​​യി വ​​​ർ​​​ധി​​​ച്ചു.

National

രാജ്യത്തെ വായു മലിനീകരണം പൊതുജനാരോഗ്യത്തിനു ഭീഷണി: ജയ്റാം രമേശ്

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം മ​​​നു​​​ഷ്യ​​​ശ​​​രീ​​​ര​​​ത്തി​​​നും ത​​​ല​​​ച്ചോ​​​റി​​​നും നേ​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും മു​​​ൻ കേ​​​ന്ദ്ര വ​​​നം- പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി​​​യു​​​മാ​​​യ ജ​​​യ്റാം ര​​​മേ​​​ശ്.


വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ഈ ​​​പ്ര​​​തി​​​സ​​​ന്ധി രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​ത്തെ​​​യും ഭാ​​​വി​​​യി​​​ലെ തൊ​​​ഴി​​​ൽ​​​ശ​​​ക്തി​​​യെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ കു​​​റി​​​ച്ച പോ​​​സ്റ്റി​​​ൽ അ​​​ദ്ദേ​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ഡ​​​ൽ​​​ഹി​​​യ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​ര സൂ​​​ചി​​​ക അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ ഉ​​​യ​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ജ​​​യ്റാം ര​​​മേ​​​ശി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.


വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വ​​​ർ​​​ധി​​​ച്ച​​​തു​​​കാ​​​ര​​​ണം 2023ൽ ​​​മാ​​​ത്രം 20 ല​​​ക്ഷ​​​ത്തോ​​​ളം ആ​​​ളു​​​ക​​​ൾ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ രോ​​​ഗ​​​ങ്ങ​​​ളാ​​​ൽ മ​​​രി​​​ച്ച​​​താ​​​യും സ്റ്റേ​​​റ്റ് ഓ​​​ഫ് ഗ്ലോ​​​ബ​​​ൽ എ​​​യ​​​റി​​​ന്‍റെ 2025ലെ ​​​റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ദ്ധ​​​രി​​​ച്ച് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 2000ത്തി​​​ൽ​​​നി​​​ന്ന് 25 വ​​​ർ​​​ഷം പി​​​ന്നി​​​ടു​​​ന്പോ​​​ൾ മ​​​ര​​​ണ​​​ത്തി​​​ൽ 43 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വ് ഉ​​​ണ്ടാ​​​യ​​​താ​​​യാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യി​​​ൽ 90 ശ​​​ത​​​മാ​​​നം മ​​​ര​​​ണ​​​ങ്ങ​​​ളും ഹൃ​​​ദ്‌​​​രോ​​​ഗം, ശ്വാ​​​സ​​​കോ​​​ശ അ​​​ർ​​​ബു​​​ദം, പ്ര​​​മേ​​​ഹം, ഡി​​​മെ​​​ൻ​​​ഷ്യ തു​​​ട​​​ങ്ങി​​​യ രോ​​​ഗ​​​ങ്ങ​​​ൾ മൂ​​​ല​​​മാ​​​ണെ​​​ന്ന് ജ​​​യ്റാം ര​​​മേ​​​ശ് ആ​​​രോ​​​പി​​​ച്ചു.


രാ​​​ജ്യ​​​ത്ത് ഒ​​​രു ല​​​ക്ഷം പേ​​​രി​​​ൽ 186 പേ​​​ർ വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രോ​​​ഗ​​​ങ്ങ​​​ൾ​​​മൂ​​​ല​​​മാ​​​ണു മ​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു വി​​​ക​​​സി​​​ത​​​രാ​​​ജ്യ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച പ​​​ത്തി​​​ര​​​ട്ടി​​​യി​​​ൽ അ​​​ധി​​​ക​​​മാ​​​ണ്. ശ്വാ​​​സ​​​കോ​​​ശ സം​​​ബ​​​ന്ധ രോ​​​ഗ​​​ങ്ങ​​​ളാ​​​ൽ മ​​​രി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ 70 ശ​​​ത​​​മാ​​​ന​​​വും ഹൃ​​​ദ്‌​​​രോ​​​ഗ മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 25 ശ​​​ത​​​മാ​​​ന​​​വും പ്ര​​​മേ​​​ഹ മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 20 ശ​​​ത​​​മാ​​​ന​​​വും ശ്വാ​​​സ​​​കോ​​​ശ അ​​​ർ​​​ബു​​​ദ മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 33 ശ​​​ത​​​മാ​​​ന​​​വും വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം നി​​​മി​​​ത്ത​​​മാ​​​ണ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​നെ ഉ​​​ദ്ധ​​​രി​​​ച്ച് ജ​​​യ്റാം ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.


വാ​​​യു​​​വി​​​ൽ അ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന സൂ​​​ക്ഷ്മ ക​​​ണി​​​ക പ​​​ദാ​​​ർ​​​ത്ഥം (പി​​​എം 2.5) അ​​​ള​​​വി​​​ൽ കൂ​​​ടു​​​ത​​​ൽ ശ്വ​​​സി​​​ക്കു​​​ന്ന​​​ത് മ​​​റ​​​വി രോ​​​ഗ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് പ​​​ഠ​​​ന​​​ങ്ങ​​​ളു​​​ണ്ട്. 2023ൽ ​​​ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ണ്ടാ​​​യ 626000 മ​​​റ​​​വി​​​രോ​​​ഗ മ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്തെ നി​​​ല​​​വി​​​ലെ പി​​​എം 2.5ന്‍റെ സൂ​​​ചി​​​ക ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​ലും എ​​​ട്ടു മ​​​ട​​​ങ്ങ് കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ കു​​​റി​​​ച്ചു.

National

വായുമലിനീകരണം: കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുന്നതായി പഠനം

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 13 ശ​ത​മാ​നം ശി​ശു​ക്ക​ൾ മാ​സം തി​ക​യാ​തെ​യും 17 ശ​ത​മാ​നം ശി​ശു​ക്ക​ൾ ഭാ​ര​ക്കു​റ​വോ​ടെ​യും ജ​നി​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ സ​ർ​വേ റി​പ്പോ​ർ​ട്ട്. ഗ​ർ​ഭ​കാ​ല​ത്ത് അ​മ്മ അ​നു​ഭ​വി​ക്കു​ന്ന വാ​യുമ​ലി​നീ​ക​ര​ണ​മാ​ണ് ഈ ​അ​വ​സ്ഥ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ഴ, താ​പ​നി​ല തു​ട​ങ്ങി​യ കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും ഈ ​അ​വ​സ്ഥ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്നും സ​ർ​വേ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, മും​ബൈ​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പോ​പ്പുലേ​ഷ​ൻ സ​യ​ൻ​സ​സ്, യു​കെ​യി​ലെ​യും അ​യ​ർ​ല​ൻ​ഡി​ലെ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽനി​ന്നു​ള്ള വി​ദ​ഗ്ധ​സം​ഘം ആ​രോ​ഗ്യ സ​ർ​വേ വി​ശ​ക​ലനം ചെ​യ്താ​ണ് ക​ണ്ടെ​ത്ത​ലു​ക​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ നാ​ഷ​ണ​ൽ ഫാ​മി​ലി ഹെ​ൽ​ത്ത് സ​ർ​വേ, റി​മോ​ട്ട് സെ​ൻ​സിം​ഗ് ഡാ​റ്റ തു​ട​ങ്ങി​​യ​വ​യാ​ണ് വി​ശ​ക​ല​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.

കാ​ൻ​സ​റി​ന​ട​ക്കം കാ​ര​ണ​മാ​കു​ന്ന പി​എം 2.5 സൂ​ക്ഷ്മ ക​ണി​കാ പ​ദാ​ർ​ഥം ഉ​ൾ​പ്പെ​ടു​ന്ന വാ​യു ശ്വ​സി​ക്കു​ന്ന​ത് മാ​സം തി​ക​യാ​തെ​യു​ള്ള ജ​ന​ന​ത്തി​നും ന​വ​ജാ​ത​ശി​ശു​ക്ക​ളി​ൽ ഭാ​ര​ക്കു​റ​വി​നും കാ​ര​ണ​മാ​കു​മെ​ന്ന് പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ഉ​ത്ത​രാ​ഖ​ണ്ഡ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പി​എം 2.5 സൂ​ക്ഷ്മ ക​ണി​കാ പ​ദാ​ർ​ഥം ഉ​ൾ​പ്പെ​ടു​ന്ന വാ​യു കൂ​ടു​ത​ലാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​ക​ണി​ക പൊ​തു​വെ കു​റ​വാ​ണ്. 2019ൽ ​ആ​രം​ഭി​ച്ച സ​ർ​വേ​യു​ടെ ഫ​ല​മാ​ണ് വി​ശ​ക​ല​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ത്.

Latest News

Corehub Up